"നമ്മൾ എല്ലാം തികഞ്ഞവരായതു കൊണ്ടല്ല നമ്മുടെ ജീവിതം മനോഹരമാകുന്നത്. നമ്മുടെ ജീവിതം മനോഹരമായിത്തീരാൻ കാരണം നമ്മൾ എന്തു ചെയ്താലും അതിലേക്കു നമ്മുടെ ഹൃദയം മുഴുവനായും കൊടുക്കുന്നത് കൊണ്ടാണ്. ”
- സദ്ഗുരു

സദ്ഗുരു

സദ്ഗുരു ഒരു യോഗിയും മിസ്റ്റികും ദാർശനികനുമാണ് ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള 50 ആളുകളിൽ ഒരാളായി തിരഞ്ഞെടുക്കപ്പെട്ട, സദ്ഗുരുവിന്റെ പ്രവർത്തനങ്ങൾ പരിവർത്തനാത്മകമായ പരിപാടികളിലൂടെ, ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതത്തെ സ്വാധീനിച്ചിട്ടുണ്ട്. പൗരാണികമായ യോഗ ശാസ്ത്രങ്ങൾ വർത്തമാനകാല മനസ്സുകൾക്ക് പ്രസക്തമാകുന്ന രീതിയിൽ നൽകാൻ സദ്ഗുരുവിന് ഒരു പ്രത്യേക സിദ്ധി ഉണ്ട് സദ്ഗുരുവിന്റെ രീതികൾ ഏതെങ്കിലും വിശ്വാസ വ്യവസ്ഥയുമായി ബന്ധപ്പെട്ടിട്ടുള്ളതല്ല. അവ സ്വയം പരിവർത്തനത്തിനായി ശക്തവും ഫലപ്രദവുമായ മാർഗ്ഗങ്ങൾ വാഗ്ദാനം ചെയ്യുന്നു.

അന്താരാഷ്ട്ര തലത്തിൽ സ്വീകാര്യനായ പ്രഭാഷകനും ന്യൂയോർക്ക് ടൈംസിന്റെ ബെസ്റ്റ് സെല്ലറായ 'ഇന്നർ എഞ്ചിനീയറിംഗ്: എ യോഗിസ് ഗൈഡ് ടു ജോയി'യുടെ രചയിതാവുമാണ് സദ്ഗുരുവിന്, സാമൂഹിക-സാമ്പത്തിക വികസനം, നേതൃത്വം, ആത്മീയത എന്നിങ്ങനെ വിവിധ വിഷയങ്ങളെ അഭിസംബോധന ചെയ്തതിലൂടെ, ഐക്യരാഷ്ട്രസഭയും ലോക സാമ്പത്തിക ഫോറവും ഉൾപ്പെടെയുള്ള പ്രധാന ലോകോത്തര ഫോറങ്ങളിൽ ക്രിയാത്മകമായ സ്വാധീനം ചെലുത്താൻ കഴിഞ്ഞിട്ടുണ്ട്. പ്രമുഖ അക്കാദമിക് സ്ഥാപനങ്ങളായ ഹാർവാർഡ്, യേൽ, ഓക്സ്ഫോർഡ്, സ്റ്റാൻഫോർഡ്, വാർട്ടൺ, എംഐടി എന്നിവിടങ്ങളിൽ സംസാരിക്കാനായി പതിവായി അദ്ദേഹത്തെ ക്ഷണിക്കുന്നു.

സദ്‌ഗുരു തന്റെ ജീവിതം മാനവികതയുടെ ശാരീരികവും മാനസികവും ആത്മീയവുമായ ക്ഷേമത്തിനായി സമർപ്പിച്ചു. ജീവനെയും ജീവിതത്തെയും കുറിച്ച് അദ്ദേഹത്തിനുള്ള ദർശനം, അദ്ദേഹം കണ്ടുമുട്ടുന്ന ആളുകളുമായി സംവദിക്കുമ്പോഴോ, വാഗ്വാദത്തിലേർപ്പെടുമ്പോഴോ വളരെയധികം മികച്ചു നിൽക്കുന്നു.


പരിവർത്തനത്തോടുള്ള പ്രതിബദ്ധതയാൽ

ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന,സന്നദ്ധപ്രവർത്തകരാൽ പ്രവർത്തിക്കുന്ന സംഘടനയായ ഈശാ ഫൗണ്ടേഷൻ 1992 ലാണ് സദ്ഗുരു സ്ഥാപിച്ചത്. ലോകം മുഴുവനുമുള്ള മുന്നൂറിലധികം കേന്ദ്രങ്ങളിൽ തൊണ്ണൂറു ദശലക്ഷത്തിലധികം സന്നദ്ധപ്രവർത്തകരാലാണ് ഈശാ ഫൗണ്ടേഷൻ പ്രവർത്തിക്കുന്നത്. ആന്തരിക പരിവർത്തനം വരുത്തുന്ന ശക്തമായ യോഗ പരിപാടികളിലൂടെയും പ്രചോദനാത്മകമായ സാമൂഹിക പദ്ധതികളിലൂടെയും, ഈശാ ഫൗണ്ടേഷൻ മനുഷ്യക്ഷേമത്തിന്റെ എല്ലാ വശങ്ങളും അഭിസംബോധന ചെയ്യുന്നതിനായി ഒരു വലിയ ജനകീയ പ്രസ്ഥാനം കെട്ടിപ്പടുത്തു.

ദശലക്ഷക്കണക്കിന് ആളുകൾക്ക് ദാരിദ്ര്യത്തെ അതിജീവിക്കാനും അവരുടെ ജീവിതനിലവാരം ഉയർത്താനും കമ്മ്യൂണിറ്റി അടിസ്ഥാനമാക്കിയുള്ള സുസ്ഥിര വികസനം കൈവരിക്കാനും കഴിയുന്ന സാമൂഹിക പുനരുജ്ജീവനവും വിദ്യാഭ്യാസവും പരിസ്ഥിതിയും കേന്ദ്രീകരിച്ചുള്ള നിരവധി പദ്ധതികളും സദ്ഗുരു ആരംഭിച്ചു. കഠിനമായി വറ്റിവരണ്ട നദികളെ പുനരുജ്ജീവിപ്പിക്കുന്നതിന് സുസ്ഥിരവും ദീർഘകാലത്തേക്കുള്ളതുമായ നയപരമായ മാറ്റങ്ങൾ നടപ്പിലാക്കുന്നതിനായി 2017 സെപ്റ്റംബറിൽ സദ്ഗുരു റാലി ഫോർ റിവേഴ്‌സ് എന്ന പേരിൽ രാജ്യവ്യാപകമായി ഒരു പ്രചാരണ പരിപാടി ആരംഭിച്ചു ദശലക്ഷത്തിലധികം ആളുകളുടെ പിന്തുണ നേടിയ ചരിത്രത്തിലെ ഏറ്റവും വലിയ പാരിസ്ഥിതിക പ്രചാരണമായി ഇത് മാറി.

അവാർഡുകളും ബഹുമതികളും

പദ്മ വിഭൂഷൺ അവാർഡ്

2017 ഫെബ്രുവരിയിൽ, അസാധാരണവും വിശിഷ്ടവുമായ സേവനത്തിനായി ഭാരത സർക്കാർ നൽകുന്ന ഏറ്റവും ഉയർന്ന വാർ‌ഷിക സിവിൽ‌ അവാർ‌ഡുകളിലൊന്ന്

ന്യൂയോർക്ക് ടൈംസ് ബെസ്റ്റ് സെല്ലെർ

ലിസ്റ്റ് ഫോർ ഇന്നർ എൻജിനീയറിങ് :എ യോഗീസ് ഗൈഡ് ടു ജോയ്, സെപ്റ്റംബർ 2016

പ്രത്യേക ഉപദേഷ്ടാവ് എന്ന പദവി

ഐക്യരാഷ്ട്രസഭയുടെ സാമൂഹിക-സാമ്പത്തിക കൗൺസിലുമായി ചേർന്ന്

ഇന്ത്യയുടെ, ഏറ്റവും സ്വാധീനമുള്ള ആദ്യത്തെ 50 ആളുകളിൽ ഒരാളായി തെരഞ്ഞെടുക്കപ്പെട്ട

ഇന്ത്യ ടുഡേ മാഗസിനാൽ

ഇന്ദിരാഗാന്ധി പര്യാവരൺ പുരസ്കാരം

ഇന്ത്യയുടെ പാരിസ്ഥിതികമായ ഏറ്റവും ഉയർന്ന ബഹുമതി

ഗിന്നസ് വേൾഡ് റെക്കോർഡ്

200,000 സന്നദ്ധപ്രവർത്തകരുമായി മൂന്ന് ദിവസത്തിനുള്ളിൽ 800,000 മരങ്ങൾ നട്ടുപിടിപ്പിക്കാൻ ഗ്രീൻഹാൻഡ്സ് പദ്ധതി

ഇന്ത്യ ടുഡേ നൽകുന്ന സഫായി ഗിരി അവാർഡുകൾ

പ്രോജക്ട് ഗ്രീൻ ഫാൻസിനു വേണ്ടി

സാമൂഹ്യ മാധ്യമം

മാധ്യമങ്ങളിൽ