ഈശ ഔട്ട്റീച്ച്
"നിങ്ങൾ മറ്റൊരു ജീവനെ എത്ര ആഴത്തിൽ സ്പർശിക്കുന്നുവോ , അത്രയും സമ്പന്നമാണ് നിങ്ങളുടെ ജീവിതം ." - സദ്ഗുരു ലോകമെമ്പാടുമുള്ള മനുഷ്യ ശാക്തീകരണത്തിന്റെയും കമ്മ്യൂണിറ്റി പുനരുജ്ജീവനത്തിന്റെയും അഭിവൃദ്ധി പ്രാപിക്കുന്ന മാതൃകയായി ഈശാ ഫൗണ്ടേഷന്റെ സോഷ്യൽ ഔട്ട്റീച്ച് സംരംഭമായ ഈശ ഔട്ട്റീച്ച് പ്രവർത്തിക്കുന്നു.
ഗ്രാമീണ പുനരുജ്ജീവനത്തിനുള്ള പ്രവർത്തനങ്ങൾ
ദക്ഷിണേന്ത്യയിലെ 4,600 ഗ്രാമങ്ങളിലായി ഏഴ് ദശലക്ഷത്തിലധികം ആളുകളെ ഉൾക്കൊള്ളുന്ന സൗജന്യ വൈദ്യ പരിചരണവും കമ്മ്യൂണിറ്റി പുനരധിവാസവും നടത്തപ്പെടുന്നു
ഈശ വിദ്യ
ഗ്രാമീണ കുട്ടികളുടെ ജീവിതത്തെ, താങ്ങാനാവുന്നതും ഉയർന്ന നിലവാരമുള്ളതുമായ വിദ്യാഭ്യാസത്തിലൂടെ പരിവർത്തനം ചെയ്യുന്നതിനുള്ള ഒരു പയനിയറിംഗ് പ്രോഗ്രാം. ഇന്ന്, 6,415 കുട്ടികൾക്ക് പ്രയോജനമായി തീർന്ന ഒമ്പത് സ്കൂളുകൾ പ്രവർത്തിക്കുന്നു ,.
പ്രൊജക്റ്റ് ഗ്രീൻ ഹാൻഡ്സ്
വലിയ തോതിൽ വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കാനുള്ള ശ്രമമാണിത് - മരുഭൂമി രൂപപ്പെടുന്ന പ്രക്രിയയ്ക്ക് തടയിടുക , മണ്ണൊലിപ്പ് കുറയ്ക്കുക, സ്വയംപര്യാപ്തത പുനസ്ഥാപിക്കുക, സുസ്ഥിരത നിലനിർത്തുക, കാലാവസ്ഥാ വ്യതിയാനം തടയുക. ഇതിനു വേണ്ടി - തമിഴ്നാടിന്റെ പച്ചപ്പ് 10% വർദ്ധിപ്പിക്കുകയാണ് ലക്ഷ്യം.
റാലി ഫോർ റിവേഴ്സ്
ഇന്ത്യയുടെ ജീവ നാഡികൾ സംരക്ഷിക്കാനുള്ള സംരംഭമാണ് റാലി ഫോർ റിവേഴ്സ്. രാജ്യത്തെ, അതിവേഗം വരണ്ടു കൊണ്ടിരിക്കുന്ന നദികൾക്ക് പുതിയ ജീവൻ നല്കാനായാണ് 2017 ൽ സദ്ഗുരു ഈ കാമ്പയിൻ ആരംഭിച്ചത്.നദികളുടെ ഗുരുതരാവസ്ഥയെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കാനായി അദ്ദേഹം തന്നെ 16 സംസ്ഥാനങ്ങളിലൂടെ,9300 കിലോമീറ്ററിലധികം സഞ്ചരിച്ചു.
© 2019, Isha Foundation, Inc.
നിബന്ധനകളും ഉപാധികളും |
സ്വകാര്യതാ നയം | Powered by Fastly