ലോകമെമ്പാടുമുള്ള തിരഞ്ഞെടുത്ത നഗരങ്ങളിൽ സദ്ഗുരു ഇന്നർ എഞ്ചിനീയറിംഗ് പൂർത്തീകരണ പരിപാടി നടത്തുന്നു . ഇന്നർ എഞ്ചിനീയറിംഗ് ഓൺലൈൻ പൂർത്തിയാക്കിയവർക്ക് ഇത് ലഭ്യമാണ്, ഈ 2 ദിവസത്തെ പ്രോഗ്രാമിൽ ശാംഭവി മഹാമുദ്ര ക്രിയ , 21 മിനിറ്റ് വരുന്ന ശ്വസനത്തെ ഉപയോഗിച്ചുള്ള ശക്തവും ശുദ്ധീകരിക്കുന്നതുമായ ഒരു ഊർജ്ജ സാങ്കേതിക വിദ്യയും, ഒപ്പം തന്നെ പുനരുജ്ജീവനത്തിനു സഹായിക്കുന്ന പ്രാരംഭ യോഗ പരിശീലനങ്ങളും ഉൾപ്പെടുന്നു.
സദ്ഗുരുവിനൊപ്പം പരിപാടിയിൽ പങ്കെടുക്കാൻ കഴിയാത്തവർക്കായി, പരിശീലനം ലഭിച്ച ഈശാ യോഗാ ഇൻസ്ട്രക്ടർമാർ വഴി ലോകമെമ്പാടുമുള്ള തിരഞ്ഞെടുത്ത നഗരങ്ങളിൽ ഇന്നർ എഞ്ചിനീയറിംഗ് പൂർത്തീകരണ പരിപാടി പതിവായി നടത്തപ്പെടുന്നു.
യോഗ്യത: ഇന്നർ എഞ്ചിനീയറിംഗ് ഓൺലൈൻ
ശാംഭവി മഹാമുദ്ര ക്രിയയുടെ ദീക്ഷ നൽകുന്നു എന്നതാണ് ഈ പരിപാടിയുടെ പ്രധാന ആകർഷണം. സദ്ഗുരു ആധുനിക ലോകത്തിനു സംഭാവന നൽകിയ, 21 മിനിട്ട് നീണ്ടു നിൽക്കുന്നതും വളരെയധികം ശക്തവും പരിവർത്തനാത്മകവുമായ യോഗാ പരിശീലനമാണത്. ശാംഭവി നിങ്ങളുടെ ശരീരത്തെ മുഴുവൻ ഒരു സന്തുലിതാവസ്ഥയിൽ നിലനിർത്തുന്നു. അങ്ങനെ നിങ്ങളുടെ ശരീരവും മനസ്സും വികാരങ്ങളും ഊർജ്ജങ്ങളും ഒരു സ്വരൈക്യത്തിൽ വർത്തിക്കുകയും, അത് നിങ്ങളിൽ ആനന്ദത്തിന്റെ ഒരു രസതന്ത്രം സൃഷ്ടിക്കുകയും നിങ്ങൾക്ക് വേണ്ട രീതിയിൽ നിങ്ങളുടെ ജീവിതത്തെ മാറ്റി തീർക്കാൻ നിങ്ങളെ സഹായിക്കുകയും ചെയ്യുന്നു.
ഇന്ന്, ശാംഭവി പരിശീലിക്കുന്നതിലൂടെ, വലിയ രീതിയിലുള്ള വൈകാരികമായ സന്തുലനവും, ശ്രദ്ധയും,സ്ഥൈര്യവും കായികബലവും, മെച്ചപ്പെട്ട ആരോഗ്യവും കൈവരിച്ച ദശലക്ഷക്കണക്കിന് ആളുകൾ ഉണ്ട്.
അനായാസമായ ജീവിതത്തിന് പ്രായോഗികമായ ഉപകരണങ്ങൾ
ജീവിതത്തിന്റെ മൗലികമായ തലങ്ങളെ തട്ടനുഭവിക്കാൻ സഹായിക്കുന്ന ധ്യാന പരിശീലനങ്ങൾ
പുനരുജ്ജീവനവും സന്തുലനം നൽകുന്ന യോഗ പരിശീലനങ്ങൾ.
അവബോധത്തിനുള്ള ഉപകരണങ്ങൾ
ശാംഭവി മഹാമുദ്ര ക്രിയ
തുടർന്നു പോകുന്ന സപ്പോർട്ടും ഗ്രൂപ്പ് സെഷനുകളും
സമ്പൂർണമായ സസ്യാഹാരം
© 2019, Isha Foundation, Inc.
നിബന്ധനകളും ഉപാധികളും |
സ്വകാര്യതാ നയം | Powered by Fastly